ഇരുണ്ടകന്ന ഇന്നിന്റെ പകലിൽ ഞാൻ തിരഞ്ഞ വരികളാണ് നീ... ഇനി ഓർമ്മകളിലുള്ള അക്ഷരങ്ങൾ പെറുക്കി കൂട്ടണം, നിന്നെ കുറിച്ചുള്ള എന്റെ വിടരാത്ത സ്വപ്നങ്ങൾ പോലെ മനോഹരമായി അടുക്കി വെക്കണം,, നാളത്തെ പകലിൽ രണ്ടും ഒത്തു നോക്കണം , ഓർമ്മകൾക്കാണ് സൗന്ദര്യം, സ്വപ്നങ്ങൾക്കാണ് സുഗന്ധം എന്ന് തിരിച്ചറിയണം .. വരാനിരിക്കുന്ന ഓരോ രാപ്പകലിലും ജീവിതം തനിയാവർത്തനം എന്നറിയണം.. ഓരോ രാ(തിയും ഞാനറിയാതെ ഈ ഇരുട്ടിൽ മയങ്ങിവീഴണം
ലാഭ നഷ്ടങ്ങളുടെ കുരുക്കു തീര്‍ക്കുന്ന കണക്കുകള്‍ക്കിടയില്‍ നീ ജീവിതം മറന്നു, സ്നേഹം മറന്നു, പ്രണയം മറന്നു. എന്നെയും നിന്നെത്തന്നെയും, എത്ര വേഗം ......??!!! കുളിരൂറുന്ന ഓര്‍മ്മകളും നനുത്ത സ്പര്‍ശന സുഖവും വര്‍ണ പുഷ്പങ്ങളും ചിത്രശലഭങ്ങളും ഹരിതാഭമായ പ്രകൃതി ഭംഗിയും മലകളും പുഴകളും എല്ലാം എല്ലാം ഇന്നു നിനക്കന്യം എന്നോടു നിനക്കും നിന്നോടെനിക്കുമുണ്ടെന്നു ഞാന്‍ അഹങ്കരിച്ചിരുന്ന എല്ലാ സൗഹൃദങ്ങളും വറ്റി വരളാന്‍ ഇത്രമേല്‍ വേഗത്തില്‍ വന്നു ഭവിച്ചത് ഏതു പ്രകൃതി ദുരന്തമായിരുന്നു...?
നാളെ ഭൂമിയുടെ ഉത്ഘാടനമാണ് നിങ്ങളെല്ലാം വരണം .. പറ്റുമെങ്കില്‍ ജെ സി ബി വേണം . നികത്താന്‍ ഉള്ള വയലുകള്‍ കണ്ടെത്തി വരണം . ടിപ്പറുകള്‍ മരണ മണി മുഴക്കി ധിക്കാരം നിറഞ്ഞ മുഖവുമായി വരണം .. പുഴയുണ്ടെങ്കില്‍ പറഞ്ഞേക്കണം കടവും തോട്ടയും എന്റെ വക .. മലയുണ്ടെങ്കില്‍ പറയണം കാടിളക്കി വെടി വെക്കണം ... പാറയുണ്ടെങ്കില്‍ പറയണം പകുതി നിങ്ങള്ക്ക് പാട്ടത്തിനു തരാം ..... നിങ്ങളുടെ മക്കളോ ... ചോദിച്ചേക്കാം ... മക്കളെ കൊല്ലാന്‍ അല്ലെ വഴിയില്‍ ഒളിഞ്ഞ കത്തികള്‍ .. എന്റെ മണം മറ്റുള്ളവരുടെ വിയര്‍പ്പു തന്നെ .. പഴയ മുറം കൊണ്ട് പകല്‍ വെളിച്ചം മറച്ചു എനിക്കൊരു ഇരുട്ട് ഉണ്ടാക്കണം ആ ഇരുട്ടില്‍ നിന്നും ആരുടെയോ മുനയുള്ള ആയുധം എന്റെ ചോരയെ തിരഞ്ഞു വരും അവരെല്ലാം വലിയ യോജിപ്പിലാണ് . തോല്‍പ്പിക്കാന്‍ മാത്രം ശക്തിയുണ്ടോ ...അപ്പോള്‍ ഞാന്‍ ഒരു നിസ്സാരനല്ല ..
സ്ഥാനത്തും അസ്ഥാനത്തുമുപയോഗിച്ച് വാക്കുകളുടെ വിലകളഞ്ഞവനായിരുന്നു കവി! ഓര്‍ഡറനുസരിച്ച് കവിത ചുട്ടെടുത്ത് ചന്തയില്‍ വിറ്റവന്‍.... അക്ഷരങ്ങളെല്ലാം ഒരിക്കലയാളെ തേടിച്ചെന്നു; കവിത രചിച്ച കൈകളാണ് വട്ടിപ്പലിശയ്ക്ക് പണം കൊടുക്കുന്ന പണിയായിരുന്നു അപ്പോളയാള്‍ക്ക്... വിസര്‍ജ്യത്തെ നേരിടുന്ന അവജ്ഞയോടെ അക്ഷരങ്ങളെ നോക്കി അയാളലറി... "പോകൂ , ചാപിള്ളകളേ വല്ല തെരുവുതെണ്ടികളുടെയു- മരികിലേക്ക്....പോകൂ...'' അക്ഷരങ്ങള്‍ കൂട്ടത്തോടെ അയാളെ വളഞ്ഞു ചില്ലക്ഷരങ്ങള്‍ കണ്ണുകളിലേക്ക് തുളഞ്ഞുകയറി സ്വരങ്ങളും വ്യഞ്ജനങ്ങളും വര്‍ഗവഞ്ചകനെ സംഘം ചേര്‍ന്ന് നായാടി... പിറ്റേന്ന്, വാക്കുകളെ വ്യഭിചരിച്ച ഒറ്റുകാരന്റെ ജഡം ഉറുമ്പരിക്കപ്പെട്ട നിലയില്‍