- ദാരിമി രാമനാട്ടുകര
ഒരു പ്രളയമിന്നു വിരുന്നു വന്നൂ
പ്രളയമൊരു പ്രണയം പറഞ്ഞു വന്നു.
കാലങ്ങളേറെപ്പഴമയിൽ നിന്ന്
കാതങ്ങളേറെയകലങ്ങളിൽ നിന്ന്
തടവറ വാതിൽ പഴുതിലൂടൊഴുകിയീ
ഏകാന്തരാവിൻ തീരം കടന്ന്....
പ്രളയഭൂമിയില്‍ തുഴയുകയാണു ഞാന്‍
നാളുകള്‍ക്ക് മുമ്പ്
പാദം മൂടിയെത്തിയ മഴയെ
തട്ടിത്തെറിപ്പിച്ചപ്പോഴും
ഇന്നു തോരും നാളെ തോരുമെന്ന്
കാത്തു കാത്തിരുന്നപ്പോഴും
പാതിരാത്രിയില്‍ മഴ വീടുതേടി
ഇരച്ചു വരുന്നതും നോക്കി
ഉറങ്ങാതിരുന്നപ്പോഴും
നനഞ്ഞ അടുപ്പ്
പുകയ്ക്കാനാവാതെ
ഉറ്റവരെ ചേര്‍ത്തൊതുക്കി
അഭയകേന്ദ്രം തേടിയപ്പോഴും,
അറിഞ്ഞില്ല,
പെയ്യാന്‍ കൊതിച്ച മഴയില്‍
ഒലിച്ചു പോയതൊന്നും
തിരിച്ചെടുക്കാനാവാതെ
ഒരു കളിവള്ളത്തിലേറി
തുഴയേണ്ടി വരുമെന്ന്,
ജീവിതം ഒരു മഴവെള്ളപ്പാച്ചിലില്‍
ഒഴുകിത്തീരുമെന്ന്!
അപ്പോഴും ;
കരൾ മുറിഞ്ഞിരുളിൽ കദനം പെരുകിയ
മിഴിയിൽ നിന്നടരുന്ന കണ്ണീരൊഴുക്കുകൾ
ഹൃദയം പിളർന്നോരു ചുടുനിണച്ചാലുമായ്
ഇടകലർന്നൊഴുകിയീ തെരുവും കടന്ന്
സങ്കടപ്പെരുമഴകൾ കൂടിക്കലർന്ന്
സഞ്ചിത സങ്കീർണ്ണ സമസ്യകൾ ചേർന്ന്
ജീവിത വേനലിൽ നേർത്തുമെലിഞ്ഞ്
നടവഴികൾ താണ്ടി നഗരം കടന്ന്
കാലങ്ങൾ താണ്ടി കഥകൾ മെനഞ്ഞ്
കാറ്റിലലിഞ്ഞ് കിനാവിൽ പുതഞ്ഞ്
നിന്റെ ഹൃദയത്തിന്റെ ഭിത്തിയിൽ
വന്നലച്ചെടുവിലൊരു പ്രണയം പകരുന്നു…..
ഒടുവിലൊരു ഹൃദയം പകരുന്നു.
സ്നേഹമനസ്സുകൾക്ക് നന്ദി ..
ചാരത്തിൽ നിന്ന്
കൈപിടിച്ചുയർത്തിയവർക്ക് നന്ദി..
ഇനി ഞാൻ ഇരുട്ടിൽ നിന്ന്
വെളിച്ചത്തിലേക്ക് ......